ക്രൈം

കഞ്ചാവുകേസിൽ ഒളിവിലായിരുന്ന ക്രിമിനൽ ഒരു വർഷത്തിനു ശേഷം കഞ്ചാവുമായി പിടിയിൽ

കൊടകര:കഞ്ചാവുകേസിൽ ഒളിവിലായിരുന്ന ക്രിമിനൽ ഒരു വർഷത്തിനു ശേഷം കഞ്ചാവുമായി പിടിയിൽ.2 കിലോ കഞ്ചാവ് ഉപേക്ഷിച്ച് ഓടിരക്ഷപെട്ട കേസിൽ ഒളിവിലായിരുന്ന കുപ്രസിദ്ധ ക്രിമിനൽ അതിരപ്പിള്ളി കണ്ണൻകുഴി പളളിപ്പാടൻ വീട്ടിൽ ആശാൻ സുനി എന്നറിയപ്പെടുന്ന സുനീഷിനെ ഒരു വർഷത്തിനുശേഷം  കൊടകര സർക്കിൾ ഇൻസ്പെക്ടർ ജയേഷ് ബാലനും ക്രൈം സ്ക്വാഡ് അംഗങ്ങളും ചേർന്ന്  പിടികൂടി.

കഴിഞ്ഞ വർഷം മാർച്ചിൽ കൊടകര വട്ടേക്കാട് കൊടകര പോലീസിന്റെ വാഹന പരിശോധനകണ്ട് രണ്ടു കിലോ കഞ്ചാവ് സ്കൂട്ടർ സഹിതം ഉപേക്ഷിച്ച് ഓടി രക്ഷപെട്ട സംഭവത്തിൽ ഒളിവിലായിരുന്നു സുനി.മറ്റൊരു പ്രതിയായ ചെമ്പൂച്ചിറ അഭിനന്ദിനെ അന്നു തന്നെ അറസ്റ്റ് ചെയ്തിരുന്നു.

 പ്രത്യേകാന്വേഷണ സംഘം നടത്തിയ രഹസ്യാന്വേഷണത്തിൽ എളന്തിക്കര പാടശേഖരത്തിനോട് ചേർന്ന് സുനിയുടെ രഹസ്യതാവളം കണ്ടെത്തിപിടികൂടാൻ ശ്രമിക്കവെ ഓടി രക്ഷപെട്ട് കോയമ്പത്തൂരിലേക്കുളള യാത്രാമധ്യേ കൊടകരയിൽ  വച്ച്  പിടികൂടുകയായിരുന്നു. പിടിയിലാകുമ്പോഴും സുനിയുടെ കൈവശം കഞ്ചാവ് പൊതി ഉണ്ടായിരുന്നു.

പ്രതിയെ  പിടികൂടിയ സംഘത്തിൽ ക്രൈം സ്ക്വാഡ് അംഗങ്ങളായ ജിനുമോൻ തച്ചേത്ത് , വി.ജി സ്റ്റീഫൻ, ജോബ് സി.എ, സതീശൻ മടപ്പാട്ടിൽ, റോയ് പൗലോസ്, പി.എം മൂസ, വി.യു സിൽജോ, എ.യു റെജി, ഷിജോ തോമസ് എന്നിവരാണ് ഉണ്ടായിരുന്നത്.വൈദ്യപരിശോധനകളും മറ്റും പൂർത്തിയാക്കി കോടതിയിൽ ഹാജരാക്കിയ  പ്രതിയെ   റിമാന്റ് ചെയ്തു

Leave A Comment