അതിഥി തൊഴിലാളിയുടെ കൊലപാതകം; പ്രതി റിമാൻഡിൽ
കാലടി: കാലടിയിൽ അതിഥി ത്തൊഴിലാളിയെ കൊലപ്പെടു ത്തിയ കേ സി ലെ പ്രതി റിമാൻഡിൽ. ആസാം കക്കോട്ടിബരി സ്വദേശി പ്രാഞ്ചൽ ഗോഗോയി (31) നെയാണ് റിമാൻഡ് ചെയ്തത്.
കാലടി ജംഗ്ഷന് സമീപമുള്ള ഹോട്ടലിന്റെ മുൻവശത്ത് വച്ച് വാക്ക് തർക്കത്തെ തുടർന്ന്, കമാൽ ഹൊസൈൻ മാലിത്തിയ എന്ന അതിഥി തൊഴിലാളിയെ പ്രതി കത്തിക്ക് കുത്തി വീഴ്ത്തുകയായിരുന്നു. മൊബൈൽ ഫോൺ കാണാതായതിനെ ചൊല്ലിയുള്ള തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്. പ്രതിയുമായി തെളിവെടുപ്പ് നടത്തി. കുത്താൻ ഉപയോഗിച്ച കത്തി കണ്ടെടുത്തു.
Leave A Comment