പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമം; രണ്ടാനച്ഛനെ അറസ്റ്റ് ചെയ്തു
പട്ടിക്കാട്: പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ രണ്ടാനച്ചനെ അറസ്റ്റ് ചെയ്തു. അമ്മയുടെ രണ്ടാം ഭർത്താവായ മധ്യവയസ്കനിൽ നിന്നുമാണ് പെൺകുട്ടിക്കു പീഡനശ്രമം ഉണ്ടായത്. 17 വർഷം മുൻപ് ഭർത്താവ് മരിച്ചതിന് തുടർന്ന് മൂന്നു കുട്ടികളുള്ള സ്ത്രീ ഇയാളെ വിവാഹം ചെയ്യുകയായിരുന്നു.
കഴിഞ്ഞദിവസം വീട്ടിൽ ആരുമില്ലാത്ത സമയത്ത് മൂന്നു മക്കളിൽ ഒരു പെൺകുട്ടിയെ ഇയാൾ കയറിപ്പിടിച്ച് പീഡിപ്പിക്കാൻ ശ്രമിക്കുകയായിരുന്നു. എന്നാൽ പെൺകുട്ടി ഉറക്കെ കരഞ്ഞതിനെ തുടർന്ന് ഇയാൾ ഓടി രക്ഷപ്പെട്ടു. തുടർന്ന് പെൺകുട്ടിയുടെ അമ്മ പോലീസിൽ വിവരമറിയിച്ചു. സ്ഥലത്ത് എത്തിയ പോലീസ് സംഘം ഇയാളെ തെരഞ്ഞുവെങ്കിലും കണ്ടെത്താനായില്ല.
സമീപമുള്ള റബർ തോട്ടത്തിൽ ഒളിച്ചിരിക്കുന്നുണ്ടെന്ന വിവരം കിട്ടിയതിന്റെ അടിസ്ഥാനത്തിൽ പോലീസ് എത്തിയെങ്കിലും ഇയാൾ ഓടിപ്പോകാൻ ശ്രമിച്ചു. എന്നാൽ പോലീസ് അതിസാഹസായികമായി ഇയാളെ പിടികൂടുകയായിരുന്നു.
Leave A Comment