ക്രൈം

രണ്ടുകോടിയുടെ പാമ്പിൻ വിഷം: കൊണ്ടോട്ടിയിൽ വെച്ച് പിടിയിലായവരിൽ കൊടുങ്ങല്ലൂർ സ്വദേശിയും

കൊടുങ്ങല്ലൂർ: മലപ്പുറത്ത് രണ്ടു കോടി രൂപയോളം വില വരുന്ന പാമ്പിൻ വിഷവുമായി പിടിയിലായവരിൽ കൊടുങ്ങല്ലൂർ സ്വദേശിയും.
കൊണ്ടോട്ടിയിലെ  ലോഡ്ജിൽ നിന്നും പാമ്പിൻ വിഷവുമായി എറിയാട് ആറാട്ടുവഴിയിൽ വാടകക്ക് താമസിക്കുന്ന വടക്കേവീട്ടിൽ ബഷീർ (58) ഉൾപ്പടെ മൂന്ന് പേരാണ് പിടിയിലായത്.

പത്തനംതിട്ട കോന്നി അതുമ്പുംകുളം സ്വദേശി ശ്രീമംഗലം വീട്ടിൽ പ്രദീപ് നായർ, പത്തനംതിട്ട അരുവാപ്പുലം മുൻ പഞ്ചായത്ത് പ്രസിഡന്റ്  പുത്തൻ വീട്ടിൽ ടി.പി കുമാർ എന്നിവരും അറസ്റ്റിലായിട്ടുണ്ട്.
കൂടുതൽ അന്വേഷണങ്ങൾക്കാ ഇവരെ വനം-വന്യജീവി വകുപ്പിന് കൈമാറും

Leave A Comment