നെടുമ്പാശ്ശേരിയിൽ 42 ലക്ഷത്തിന്റെ സ്വർണം പിടിച്ചു; രണ്ടുപേർ അറസ്റ്റിൽ
നെടുമ്പാശ്ശേരി : ദുബായിൽനിന്ന് സ്വർണം കടത്തിക്കൊണ്ടുവന്ന യാത്രക്കാരനും ഇയാളിൽനിന്ന് സ്വർണം ഏറ്റുവാങ്ങാനെത്തിയ യുവാവും കൊച്ചി വിമാനത്താവളത്തിൽ കസ്റ്റംസിന്റെ പിടിയിലായി. മണ്ണാർക്കാട് സ്വദേശിയായ മുഹമ്മദ് ആസിഫാണ് സ്വർണ മിശ്രിതം നാല് കാപ്‌സ്യൂളുകളാക്കി മലദ്വാരത്തിൽ ഒളിപ്പിച്ച് കൊണ്ടുവന്നത്. 919 ഗ്രാം തൂക്കമുള്ള 42 ലക്ഷം രൂപയുടെ തനി തങ്കമാണ് പിടിച്ചത്.
തിങ്കളാഴ്ച പുലർച്ചെ ഫ്ലൈ ദുബായ് വിമാനത്തിലാണ് ഇയാൾ എത്തിയത്. ബാഗേജ് പരിശോധനയ്ക്കു ശേഷം സ്‌കാനറിലൂടെയുള്ള പരിശോധനയിൽ സംശയം തോന്നിയതിനെ തുടർന്നാണ് യാത്രക്കാരനെ വിശദമായ പരിശോധനയ്ക്ക് വിധേയനാക്കിയത്. തുടർന്ന് മലദ്വാരത്തിൽ ഒളിപ്പിച്ചിരുന്ന നാല് കാപ്‌സ്യൂളുകൾ കണ്ടെത്തി പുറത്തെടുക്കുകയായിരുന്നു.
യാത്രക്കാരനിൽനിന്നു സ്വർണം ഏറ്റുവാങ്ങാൻ എത്തിയ ചാവക്കാട് സ്വദേശി അൻസാറും പിടിയിലായി. ഇയാളിൽനിന്ന് 61,000 രൂപയും പിടിച്ചെടുത്തു. സ്വർണം കടത്തിക്കൊണ്ടുവന്ന ആൾക്ക് കൈമാറാനാണ് ഈ തുക കൊണ്ടുവന്നതെന്ന് അൻസാർ കസ്റ്റംസിന് മൊഴി നൽകി. മലപ്പുറം സംഘത്തിനു വേണ്ടിയാണ് സ്വർണം
Leave A Comment