ക്രൈം

ക്രൈംബ്രാഞ്ച് എസ്‌ഐ ചമഞ്ഞ് യുവതിയെ വിവാഹം കഴിച്ചു; വിവാഹ തട്ടിപ്പുവീരന്‍ പിടിയിൽ

മലപ്പുറം: ക്രൈംബ്രാഞ്ച് എസ്‌ഐ ചമഞ്ഞ് യുവതിയെ വിവാഹം കഴിച്ച വിവാഹ തട്ടിപ്പുവീരന്‍ പിടിയില്‍
മലപ്പുറം വേങ്ങര ഇരിങ്ങല്ലൂര്‍ സ്വദേശി പറത്തോടത്ത് വീട്ടില്‍ സൈതലവി(44) ആണ് പിടിയിലായത്. യുവതിയുമൊത്ത് പോലീസ് ക്വാര്‍ട്ടേഴ്‌സില്‍ താമസിച്ചുവരുന്നതിനിടെയാണ് പ്രതി പിടിയിലായത്.

കുറ്റിപ്പുറം പൊലീസിന്റെ ക്വാര്‍ട്ടേഴ്‌സ് പരിശോധനക്കിടയിലാണ് ഇയാള്‍ വലയിലായത്. ആതവനാട് സ്വദേശിയായ യുവതിയെ മൂന്ന് മാസം മുമ്ബ് ക്രൈംബ്രാഞ്ച് എസ്. ഐ ആണെന്ന് പരിചയപ്പെടുത്തിയാണ് ഇയാള്‍ വിവാഹം കഴിച്ചത്. ഒരു മാസത്തിലധികമായി കുറ്റിപ്പുറം ചെമ്ബിക്കലിലെ ഒരു ക്വാര്‍ട്ടേഴ്‌സിലാണ് താമസിച്ചു വന്നത്.
ഇയാള്‍ക്ക് നാട്ടില്‍ ഭാര്യയും രണ്ട് കുട്ടികളും ഉണ്ടെന്ന് മൊഴി നല്‍കിയതായും കുറ്റിപ്പുറം പൊലീസ് പറഞ്ഞു.

കുറ്റിപ്പുറം എസ്‌ഐ ഷെമീല്‍, എസ്‌പി.പി.ഒമാരായ ജയപ്രകാശ് രാജേഷ് സി.പി.ഒ സുമേഷ് എന്നിവരടങ്ങിയ സംഘമാണ് തട്ടിപ്പ് വീരനെ വലയിലാക്കിയത്. അറസ്റ്റിലായ സമയത്ത് പ്രതി ആദ്യം തെറ്റായ മേല്‍വിലാസമാണ് നല്‍കിയിരുന്നത്. പിന്നീട് കൂടുതല്‍ ചോദ്യം ചെയ്തതില്‍ നിന്നാണ് വ്യക്തത വന്നത്.

Leave A Comment