ക്രൈം

വിദ്യാർഥിനിയെ കയറിപ്പിടിച്ചെന്ന് പരാതി: പോലീസുകാരനെതിരേ കേസെടുത്തു

ഇരിങ്ങാലക്കുട : ബസിൽ വെച്ച് കയറിപ്പിടിച്ചെന്ന വിദ്യാർഥിനിയുടെ പരാതിയിൽ പോലീസ് കേസെടുത്തു. ഡെപ്യൂട്ടേഷനിലുള്ള പോലീസുകാരനെതിരേയാണ് ഇരിങ്ങാലക്കുട പോലീസ് കേസെടുത്തിരിക്കുന്നത്.

തിങ്കളാഴ്ച രാവിലെ ഇരിങ്ങാലക്കുടയിലേക്കുള്ള ബസ് യാത്രയ്ക്കിടയിൽ വെച്ചായിരുന്നു സംഭവമെന്ന് പരാതിയിൽ ആരോപിക്കുന്നത്. സംഭവത്തെ കുറിച്ച് കൂടുതൽ അന്വേഷണം നടന്നുവരികയാണെന്ന് പോലീസ് പറഞ്ഞു.

Leave A Comment