ക്രൈം

കഞ്ചാവും ലഹരി ഗുളികയും ഉപയോഗിച്ച് സ്വബോധം നഷ്ടപ്പെട്ടവരെ എക്‌സൈസ് പിടികൂടി

കൊടുങ്ങല്ലൂർ: കഞ്ചാവും ലഹരി ഗുളികയും ഉപയോഗിച്ച് സ്വബോധം നഷ്ടപ്പെട്ടവരെ എക്‌സൈസ് പിടികൂടി. നർകോട്ടിക്ക് സ്പെഷ്യൽ ഡ്രൈവിന്റെ ഭാഗമായുള്ള പരിശോധനക്കിടയിലാണ്  കൊടുങ്ങല്ലൂർ എക്‌സൈസ് ഉദ്യോഗസ്ഥര്‍ക്ക് യുവാക്കളെ കണ്ടെത്താനായത്. ഇവരില്‍ നിന്ന്‍ ലഹരി ഗുളികകളും കണ്ടെത്തി.

കൊടുങ്ങല്ലൂർ-കോട്ടപ്പുറം മുസിരിസ് പാർക്കിൽ നിന്നും കഞ്ചാവും, ലഹരി ഗുളികയും ഉപയോഗിച്ച് ബോധമില്ലാത്ത രീതിയിൽ ഇരുന്നിരുന്ന യുവാക്കളെ കൊടുങ്ങല്ലൂർ എക്‌സൈസ് പിടികൂടി. ഇവരുടെ പക്കൽ നിന്നും  ലഹരി ഗുളികകളും  കണ്ടെടുത്തു. കൊല്ലം പത്തനാപുരം മതിലകം,പെരിഞ്ഞനം, കയ്പമംഗലം സ്വദേശികളായ നെസ്മൽ, നിബിൻ, അൻസാഫ്, അഭിജിത്ത് എന്നിവരെയാണ് നർകോട്ടിക്ക് സ്പെഷ്യൽ ഡ്രൈവിന്റെ ഭാഗമായി കൊടുങ്ങല്ലൂർ എക്‌സൈസ് റേഞ്ച് ഇൻസ്‌പെക്ടർ ഷാoനാഥും സംഘവും പിടികൂടിയത്. ചോദ്യം ചെയ്യലിൽ പ്രതികൾ ബാംഗ്ലൂരിലേക്ക് പോകാൻ തയ്യാറെടുക്കുകയാണെന്ന് പറഞ്ഞു. മറ്റു സംസ്ഥാനങ്ങളിൽ വിനോദ യാത്രയെന്ന വ്യാജേന പോയി മയക്കുമരുന്ന് കേരളത്തിലേക്ക് കടത്തുന്നുണ്ടെന്ന് എക്‌സൈസിന് വിവരം ലഭിച്ചിരുന്നു. 

മുസിരിസ് പാർക്കിൽ ഇത്തരത്തിൽ നിരവധി യുവാക്കൾ തമ്പടിക്കുന്നതായി വിവരം ലഭിച്ചിട്ടുണ്ടെന്നും വരും ദിവസങ്ങളിൽ കൂടുതൽ അറസ്റ്റ് ഉണ്ടാകുമെന്നും എക്‌സൈസ് അറിയിച്ചു.

Leave A Comment