എംഡിഎംഎയുമായി യുവാവ് പിടിയിൽ
കൊടുങ്ങല്ലൂരിലെ വാഹന പരിശോധനക്കിടയിൽ മാരക മയക്ക് മരുന്നായ എംഡിഎംഎയുമായി യുവാവ് പിടിയിൽ.
കാര എടവിലങ്ങ് പറാശ്ശേരി രമേഷ് ആണ് പിടിയിലായത്. ഞായറാഴ്ച വൈകീട്ട് നടന്ന വാഹന പരിശോധനക്കിടെ ഹെൽമെറ്റ് വെക്കാതെ വാഹനം ഓടിച്ച് വന്ന രമേഷിന്റെ കൈവശമുണ്ടായ ബാഗ് പരിശോധിച്ചപ്പോഴാണ് കവറില്‍ അരിമണികൾക്കിടയില്‍ ചെറിയ പ്ലാസ്റ്റിക് കവറിൽ മയക്ക് മരുന്ന് കണ്ടെത്തിയത്. ഇയാളെ ഇന്ന് കോടതിയിൽ ഹാജരാക്കും. പ്രതിയെ പ്രതിയെ അറസ്റ്റ് ചെയ്ത സംഘത്തിൽ ഇൻസ്പെക്ടർ ബൈജു, എസ്ഐ മാരായ അജിത്ത്, ബിജു, ആനന്ദ്, എസ്സിപിഓ ബിനു ആൻ്റണി, ജോസഫ്, സിപിഒ സുനിൽ എന്നിവരും ഉണ്ടായിരുന്നു.
Leave A Comment