ആസാം സ്വദേശിയുടെ കൊലപാതകം ; ആറ് വർഷത്തിന് ശേഷം പ്രതി പിടിയിൽ
പുത്തന്‍ചിറ: പിണ്ടാണിയിൽ ആസാം സ്വദേശിയുടെ കൊലപാതകത്തിലെ പ്രതി പിടിയിൽ. ആസാം സ്വദേശി മനോജ് ബോറയെ ആണ് തൃശൂർ റൂറൽ എസ്.പി. ഐശ്വര്യ ഡോങ്ങ്ഗ്രേയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തത്. പ്രതി പിടിയിലായത് ആറര വർഷത്തിന് ശേഷം 2016 മെയ് ഒമ്പതിന് പുത്തന്‍ചിരവ് പിണ്ടാണിയിൽ ആണ് സംഭവം.ആസാം സ്വദേശിയായ പ്രതിയുടെ സുഹൃത്തും കൂടിയായ ഉമാനന്ദ് നാഥിനെ പരസ്പരമുണ്ടായ വഴക്കിനെ തുടർന്ന് കൊടാലി കൊണ്ട് തലയ്ക്കടിച്ചു വീഴ്ത്തിയ പ്രതി പല തവണ കത്തികൊണ്ട് കഴുത്തിലും നെഞ്ചിലും കുത്തിയ ശേഷം ഒഴിഞ്ഞ പറമ്പിൽ ജീവനോടെ മണ്ണെണ്ണയൊഴിച്ചു കത്തിച്ചു മൃഗീയമായി കൊലപ്പെടുത്തുകയായിരുന്നു. തുടർന്ന് തന്റെ വസ്ത്രങ്ങൾ മൃതദേഹത്തിൽ അണിയിച്ച് പ്രതിയാണ് കൊല്ലപ്പെട്ടതെന്ന് വരുത്തി തീർത്താണ് രക്ഷപ്പെട്ടത്.
രക്ഷപ്പെട്ട പ്രതി ആസാം സോണിത്പൂർ സ്വദേശി 30 വയസുള്ള മനോജ് ബോറയെ ആസാമിലെ ഉൾഫാ തീവ്രവാദ ഗ്രാമത്തിൽ നിന്ന് തൃശൂർ റൂറൽ എസ്.പി. ഐശ്വര്യ ഡോങ്ങ്ഗ്രേയുടെ നേതൃത്വത്തിൽ ഇരിങ്ങാലക്കുട ഡി.വൈ.എസ്.പി. ബാബു കെ.തോമസ്, മാള ഇൻസ്പെക്ടർ സജിൻ ശശി എന്നിവരുടെ സംഘമാണ് പിടികൂടിയത്.
കൊലപാതകശ്ശേഷം കേരളം വിട്ട പ്രതി കർണ്ണാടക, ഉത്തർപ്രദേശ് , ബീഹാർ, മഹാരാഷ്ട്ര എന്നിവിടങ്ങളിൽ താമസിച്ചു വന്ന പ്രതി പിന്നീട് ആസാമിൽ . അഞ്ചു കൊല്ലം മുൻപ് അവിടെ വച്ചു പരിചയപ്പെട്ട ഒരു പെൺകുട്ടിയെ വിവാഹം കഴിച്ചു താമസിച്ച് വരികയായിരുന്നു. . ഇയാളുടെ ഭാര്യ വീടിന് സമീപമുള്ള ഉൾഫ തീവ്രവാദികളുടെ ഗ്രാമത്തിൽ നിന്നാണ് വ്യാഴാഴ്ച രാത്രി സായുധരായ ആസാം പോലീസിന്റെ സഹായത്തോടെ പ്രതികളെ കസ്റ്റഡിയിലെടുത്തത്. തുടർന്ന് അവിടെ കോടതിയിൽ ഹാജരാക്കിയ ശേഷം നാട്ടിലെത്തിക്കുകയായിരുന്നു. തൃശൂർ റൂറൽ എസ്.പി. ഐശ്വര്യ ഡോങ്ങ്ഗ്രേയുടെ നേതൃത്വത്തിൽ ഇരിങ്ങാലക്കുട ഡി.വൈ.എസ്.പി. ബാബു കെ.തോമസ്, മാള ഇൻസ്പെക്ടർ വി.സജിൻ ശശി, കാട്ടൂർ എസ്.ഐ വി.പി. അരിസ്‌റ്റോട്ടിൽ, എസ്.ഐ. നീൽ ഹെക്ടർ ഫെർണാണ്ടസ്, എ.എസ്.ഐ മാരായ കെ.ആർ. സുധാകരൻ, സി.എ.ജോബ്, സൈബർ വിദഗ്ദൻ സീനിയർ സീനിയർ സി.പി.ഒ എം.വി ബിനു. സീനിയർ സി.പി.ഒ ഇ.എസ്. ജീവൻ എന്നിവരാണ് പ്രത്യേക അന്വേഷണ സംഘാംഗത്തിൽ ഉണ്ടായിരുന്നത്.
Leave A Comment