കാപ്പ ചുമത്തി തടങ്കലിലാക്കി
കൊടകര : നിരവധി ക്രിമിനൽ കേസുകളിലെ പ്രതിയെ കാപ്പ നിയമപ്രകാരം ജയിലിൽ അടച്ചു.
ആലത്തുർ പറപറമ്പത്ത് വീട്ടിൽ ഡിജിലിനെയാണ് കൊടകര പോലീസ് ഇൻസ്പെക്ടർ ജയേഷ് ബാലന്റെ നേതൃത്വത്തിൽ പിടികൂടിയത്. ആലുത്തുരിൽ വെച്ചു നടന്ന ദേഹോപദ്രവ കേസിൽ ജാമ്യത്തിൽ കഴിഞ്ഞു വരുന്നതിനിടെയാണ് കൊടകര പോലീസ് ഡിജിലിനെ അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ ഒരു വർഷത്തിനിടെ കൊടകര പോലീസ് സ്റ്റേഷൻ പരിധിയിലെ അഞ്ചാമത്തെയാൾക്കെതിരെയാണ് കാപ്പാ നിയമ പ്രകാരം നടപടിയെടുത്തത്. വരും ദിവസങ്ങളിലും സാമൂഹ്യ വിരുദ്ധർക്കെതിരെയും നിരന്തരം കുറ്റകൃത്യങ്ങളിൽ എർപ്പെടുന്നവർക്കെതിരെയും ശക്തമായ നിയമ നടപടി സ്വീകരിക്കുമെന്ന് പോലീസ് അറിയിച്ചു.
Leave A Comment