ക്രൈം

പോലീസിനെ അക്രമിച്ച യുവാവ് പിടിയിൽ

  കൊരട്ടി: ബാറിൽ അടിപിടി അന്വേഷിക്കാനെത്തിയ പോലീസിനെ അക്രമിച്ച  യുവാവിനെ കൊരട്ടി പോലീസ് അറസ്റ്റ് ചെയ്തു. അങ്കമാലി കല്ലുപാലം നഗർ സ്വദേശിയായ  ശരത് കൃഷ്ണയാണ് അറസ്റ്റിലായത്. ശനിയാഴ്ച  രാത്രിയിലാണ് കേസ്സിനാസ്പദമായ സംഭവം. മുരിങ്ങൂരിലെ ബാറിൽ  അടിപിടി നടക്കുന്നെന്ന  വിവരത്തെ തുടര്‍ന്നാണ്  കൊരട്ടി  എസ്ഐ   സൂരജിന്റെ നേതൃത്വത്തിലുള്ള സംഘം സ്ഥലത്തെത്തിയത്.

വിവരങ്ങള്‍  ചോദിക്കുന്നതിനിടെ  ശരത് കൃഷ്ണ  പോലീസ്  സംഘത്തിലുണ്ടായിരുന്ന ഉദ്യോഗസ്ഥനെ  ആക്രമിക്കുകയായിരുന്നു . ഇയാളെ  വാഹനത്തിൽ കയറ്റുമ്പോഴും  വൈദ്യപരിശോധനക്കായി ചാലക്കുടി താലൂക്ക് ആശുപത്രിയിൽ എത്തിച്ചപ്പോഴും  അക്രമ സ്വഭാവം കാണിച്ചതായാണ് പറയുന്നത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു

Leave A Comment