പുത്തൻചിറയിൽ വിദ്യാര്‍ത്ഥിനികളെ അശ്ലീല വീഡിയോ കാണിച്ച യുവാവിനെതിരെ പരാതി;ഒളിവിൽ
പുത്തൻചിറ : എല്‍ പി സ്കൂള്‍ വിദ്യാര്‍ത്ഥിനികളെ അശ്ലീല വീഡിയോ കാണിച്ചെന്ന് പരാതി. കുട്ടികളെ വിളിച്ചു വരുത്തി വീഡിയോ കാണിച്ചെന്നാണ് പരാതി ഉയര്‍ന്നത്. പുത്തന്‍ചിറയിലാണ് സംഭവം.
പുത്തന്‍ചിറയിലെ പിണ്ടിയത്ത് സരിത്തിനെതിരേയാണ് പരാതി. രക്ഷിതാക്കളുടെ പരാതിയുടെ അടിസ്ഥാനത്തില്‍ യുവാവിനെതിരെ പൊലീസ് കേസെടുത്തു. കേസില്‍ അന്വേഷണം ആരംഭിച്ചതായും പൊലീസ് പറഞ്ഞു. എന്നാൽ ഇയാൾ ഒളിവിലാണ്. പ്രാദേശിക സിപിഎം പ്രവർത്തകനായ ഇയാളെ നേതാക്കൾ ഇടപെട്ട് ഒളിപ്പിച്ചതായാണ് നാട്ടുകാർ ആരോപിക്കുന്നത്.
കഴിഞ്ഞദിവസം വൈകിട്ട് സ്‌കൂള്‍ വിട്ട് വീട്ടിലേക്ക് മടങ്ങുകയായിരുന്ന എല്‍ പി സ്കൂള്‍ വിദ്യാര്‍ത്ഥിനികളെ, ഒരുകാര്യം കാണിച്ചുതരാമെന്ന് പറഞ്ഞ് സമീപത്തെ ആളൊഴിഞ്ഞ വീട്ടിലേക്ക് കൂട്ടിക്കൊണ്ടുപോവുകയായിരുന്നു.
തുടര്‍ന്ന് മൊബൈലില്‍ അശ്ലീലവീഡിയോ കാണിച്ചു. ഇതോടെ ഭയന്നുപോയ കുട്ടികള്‍ ഇവിടെ നിന്നും ഓടിരക്ഷപ്പെട്ടു. പിന്നീട് കുട്ടികള്‍ അസ്വസ്ഥത പ്രകടിപ്പിച്ചപ്പോള്‍ വീട്ടുകാര്‍ ചോദിച്ചപ്പോഴാണ് സംഭവം പുറത്തറിയുന്നത്.
Leave A Comment