ജില്ലാ വാർത്ത

ആന്ത്രാക്‌സ്: മലയോര മേഖലയിൽ രണ്ട് കാട്ടുപന്നികളുടെ ജഡം കൂടി കണ്ടെത്തി

അതിരപ്പിള്ളി : മലയോര മേഖലയിൽ ശനിയാഴ്ച രണ്ടു കാട്ടുപന്നികളുടെ ജഡം കൂടി കണ്ടെത്തി. അതിരപ്പിള്ളി പഞ്ചായത്ത് ഓഫീസിന്റെ അടുത്തുള്ള കൃഷിയിടത്തിലും പിള്ളപ്പാറയിലെ ഒരു പറമ്പിലുമാണ് ജഡങ്ങൾ കണ്ടത്. നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് അധികൃതരെത്തി പന്നികളുടെ ജഡം മറവ് ചെയ്തു. മണ്ണുമാന്തി യന്ത്രം എത്തിച്ച് ആഴത്തിൽ കുഴിയെടുത്താണ് ജഡങ്ങൾ കുഴിച്ചിട്ടത്. മരണ കാരണം കണ്ടെത്തുന്നതിനായി പന്നികളുടെ രക്തം ശേഖരിച്ചിട്ടുണ്ട്. പരിശോധനയ്ക്കായി മൃഗസംരക്ഷണവകുപ്പിന്റെ തൃശ്ശൂരിലെ ലാബിലേക്കയച്ചു. മേഖലയിലെ മൃഗങ്ങൾക്ക് വാക്‌സിനേഷൻ പുരോഗമിക്കുകയാണ്.

വെറ്റിലപ്പാറ മൃഗാശുപത്രിയിലെ വെറ്ററിനറി സർജൻ ഡോ. പി.എസ്. സുനിൽകുമാറിന്റെ നേതൃത്വത്തിൽ പിള്ളപ്പാറ മേഖലയിൽ 150-ലേറെ കന്നുകാലികൾക്ക് വാക്‌സിനേഷൻ പൂർത്തിയാക്കി. വാക്‌സിനേഷൻ വരും ദിവസങ്ങളിലും തുടരുമെന്ന് അധികൃതർ അറിയിച്ചു.

Leave A Comment