കളമശ്ശേരി ഇനി കൃഷിക്കൊപ്പം; മന്ത്രി പി. രാജീവ്
കളമശ്ശേരി : കളമശ്ശേരി മണ്ഡലത്തിൽ മന്ത്രി പി. രാജീവ് സമഗ്ര കാർഷികവികസന പദ്ധതി ‘കൃഷിക്കൊപ്പം കളമശ്ശേരി’ നടപ്പാക്കുന്നു. മണ്ഡലത്തിലെ കർഷകരുടെ പങ്കാളിത്തത്തോടെ കാർഷികോത്പാദനം വർധിപ്പിച്ച് കാർഷിക വളർച്ച കൈവരിക്കുകയാണ് ലക്ഷ്യം. പദ്ധതിയുടെ നടത്തിപ്പിനായി കളമശ്ശേരി മണ്ഡലത്തിലെ എല്ലാ സർവീസ് സഹകരണ ബാങ്കുകളുടെയും സഹായം ലഭ്യമാക്കും. പരിപാടിക്ക് ആവശ്യമായ സാങ്കേതിക പിന്തുണ ഉറപ്പാക്കുന്നതിന് ഔദ്യോഗിക -അനൗദ്യോഗിക വിദഗ്ദ്ധർ ഉൾപ്പെട്ട ഒരു ടെക്നിക്കൽ സപ്പോർട്ട് ഗ്രൂപ്പും രൂപവത്‌കരിക്കും.
പദ്ധതിയുടെ മോണിറ്ററിങ്ങിനായി മന്ത്രി പി. രാജീവ്, അനുദ്യോഗസ്ഥ വിദഗ്ദ്ധൻ, കൃഷിവകുപ്പുമായി ബന്ധപ്പെട്ട ജില്ലാതല ഉദ്യോഗസ്ഥൻ, സന്നദ്ധ -സാങ്കേതിക വിദഗ്ദ്ധർ, തദ്ദേശ ഭരണ സ്ഥാപനങ്ങളുടെ പ്രതിനിധികൾ, സഹകരണ സ്ഥാപനങ്ങളുടെ പ്രതിനിധികൾ, ശാസ്ത്ര-സാങ്കേതിക-അക്കാദമിക സ്ഥാപനങ്ങളുടെ പ്രതിനിധികൾ, കർഷകസംഘടനകളുടെയും കർഷകത്തൊഴിലാളി സംഘടനകളുടെയും പ്രതിനിധികൾ എന്നിവർ ഉൾപ്പെട്ട കമ്മിറ്റി രൂപവത്‌കരിക്കും.
Leave A Comment