സൗജന്യ മെഗാ മെഡിക്കൽ ക്യാമ്പ്: രജിസ്‌ട്രേഷൻ ഇന്നുമുതൽ
അങ്കമാലി : ബെന്നി ബഹനാൻ എം.പി. നടപ്പാക്കിയിട്ടുള്ള 'ഒപ്പമുണ്ട് എം.പി.' പദ്ധതിയുടെ ഭാഗമായി സംഘടിപ്പിക്കുന്ന സൗജന്യ മെഗാ മെഡിക്കൽ ക്യാമ്പ് 27-ന് അങ്കമാലി അഡ് ലക്‌സ് കൺവെൻഷൻ സെന്ററിൽ നടക്കും. രജിസ്‌ട്രേഷൻ ശനിയാഴ്ച മുതൽ ഗൂഗിൾ ഫോം വഴി ഓൺലൈനായി നടത്താനാകും. രജിസ്‌ട്രേഷനുള്ള ലിങ്ക് എം.പി.യുടെ ഫേസ്ബുക്ക് പേജിൽ ലഭിക്കും. ഇരുപതോളം ആശുപത്രികളിൽ നിന്നായി നൂറോളം ഡോക്ടർമാരുടെയും നൂറോളം നഴ്‌സുമാരുടെയും പാരാമെഡിക്കൽ സ്റ്റാഫുകളുടെയും സേവനം ലഭിക്കും.
27-ന് രാവിലെ ഒൻപതുമുതൽ ഉച്ചയ്ക്ക് ഒന്നുവരെ നടക്കുന്ന ക്യാമ്പിൽ പതിനേഴോളം സ്‌പെഷ്യാലിറ്റി ഡിപ്പാർട്ടുമെന്റുകളിലെ വിദഗ്ധരായ ഡോക്ടർമാരുടെ സേവനം ലഭ്യമാകും. ആധുനിക ലാബ് ടെസ്റ്റ് സൗകര്യങ്ങൾ, കാൻസർ രോഗനിർണയത്തിനുള്ള ആധുനിക സൗകര്യങ്ങൾ, എന്നിവയ്ക് പുറമേ തുടർചികിത്സാ സഹായവും ലഭിക്കും. ഹൃദയരോഗ ശാസ്ത്രക്രിയ ആവശ്യമുള്ള 18 വയസ്സിന് താഴെയുള്ളവർക്ക് ശസ്ത്രക്രിയ സൗജന്യമായി ലഭ്യമാക്കും. പ്രവേശനം മുൻകൂട്ടി രജിസ്റ്റർ ചെയ്തവർക്ക് മാത്രമായിരിക്കും.
വിവരങ്ങൾക്ക് ഫോൺ: 9846184400, 8089233741, 0484-2452700.
Leave A Comment