ജില്ലാ വാർത്ത

അയ്യപ്പഭക്തരുടെ കാർ അപകടത്തിൽപെട്ടു; ഒരാൾ മരിച്ചു, 3 പേർക്ക് പരിക്ക്, അപകടം പെരുമ്പാവൂരിൽ

കൊച്ചി: പെരുമ്പാവൂരിനടത്ത് കീഴില്ലം പരുത്തുവയലിപ്പടിയിൽ അയ്യപ്പഭക്തരുടെ കാർ അപകടത്തിൽ പെട്ടു. ഡ്രൈവർ  കർണാടക കൂർഗ് ജില്ല സ്വദേശി ചന്ദ്രു മരിച്ചു. 

ശബരിമല ദർശനം കഴിഞ്ഞ് മടങ്ങി വരികയായിരുന്ന മൂന്ന് അയ്യപ്പ ഭക്തൻമാർക്ക് പരിക്കേറ്റു. നിയന്ത്രണം വിട്ട കാർ വഴിയരികിലെ സ്വകാര്യ വ്യക്തിയുടെ മതിലിലേക്കും സമീപത്തെ മരത്തിലേക്കും ഇടിച്ച് കയറുകയായിരുന്നു. ഉച്ചയ്ക്ക് രണ്ടുമണിയോടെയാണ് അപകടം.

Leave A Comment