നിർത്തിയിട്ട കണ്ടയ്നർ ലോറിയുടെ പിറകിൽ ബൈക്ക് ഇടിച്ച് മാള സ്വദേശിയായ യുവാവ് മരിച്ചു
പുതുക്കാട്: ദേശീയപാത പുതുക്കാട് നിർത്തിയിട്ട കണ്ടയ്നർ ലോറിയുടെ പുറകിൽ ബൈക്ക് ഇടിച്ച് യുവാവ് മരിച്ചു. ബൈക്ക് യാത്രക്കാരനായ മാള പള്ളിപ്പുറം കാഞ്ഞൂത്തറ വീട്ടിൽ ജോയി മകൻ 30 വയസുള്ള റിജോ ആണ് മരിച്ചത്.ബുധനാഴ്ച പുലർച്ചെ മൂന്നരയോടെയാണ് അപകടം. ദേശീയപാതയിലേക്ക് അശ്രദ്ധമായി കയറ്റി നിർത്തിയ ലോറിയിൽ തൃശൂർ ഭാഗത്തേക്ക് പോയിരുന്ന ബൈക്ക് ഇടിക്കുകയായിരുന്നു.
തലക്ക് ഗുരുതരമായി പരിക്കേറ്റ റിജോയെ തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.പുതുക്കാട് പോലീസ് മേൽനടപടികൾ സ്വീകരിച്ചു.
രാത്രികാലങ്ങളിൽ ചരക്ക് ലോറികളും ടോറസും ദേശീയപാതയോരത്ത് പാർക്ക് ചെയ്യുന്നതുമൂലം നിരവധി അപകടങ്ങളാണ് സംഭവിക്കുന്നത്. അധികൃതർ ഇടപെട്ട് ദേശീയപാതയിലെ അനധികൃത പാർക്കിംഗ് നിരോധിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം
Leave A Comment