ജില്ലാ വാർത്ത

അതിരപ്പിള്ളിയില്‍ കാട്ടാന വീടു തകര്‍ത്തു; വീട്ടുകാര്‍ പിന്‍വാതിലിലൂടെ ഓടി രക്ഷപ്പെട്ടു

ചാലക്കുടി: അതിരപ്പിള്ളി പ്ലാന്റേഷന്‍ മേഖലയില്‍ കാട്ടാനയുടെ ആക്രമണം. തോട്ടം തൊഴിലാളി ശ്രീജയുടെ വീട് കാട്ടാന ഭാഗികമായി തകർത്തു.

പുലര്‍ച്ചെ രണ്ടുമണിയോടെയായിരുന്നു കാട്ടാനയുടെ ആക്രമണം ഉണ്ടായത്. വീട്ടുകാര്‍ അടുക്കള ഭാഗത്തു കൂടി ഓടി രക്ഷപ്പെടുകയായിരുന്നു. വീട് മുൻഭാഗം ഭാഗികമായി തകര്‍ന്നു.

തോട്ടം മേഖലയിൽ നേരത്തെയും കാട്ടാന ആക്രമണം ഉണ്ടായിരുന്നു. കൃഷികൾ നശിപ്പിക്കുകയും വീടുകൾ തകർക്കുകയും ചെയ്തിരുന്നു.

Leave A Comment