ജില്ലാ വാർത്ത

സ്‌കൂളില്‍ ഭക്ഷ്യവിഷബാധ; പത്തൊന്‍പത് വിദ്യാര്‍ഥികളും അധ്യാപികയും ആശുപത്രിയില്‍

മലപ്പുറം: വേങ്ങര ഇഎം യുപി സ്‌കൂളില്‍ ഭക്ഷ്യവിഷബാധ. പത്തൊന്‍പത് വിദ്യാര്‍ഥികളെയും  അധ്യാപികയെയും ആശുപത്രിയില്‍  പ്രവേശിപ്പിച്ചു. എല്‍എസ്എസ് പരീക്ഷയ്ക്കിടെയാണ് ഭക്ഷ്യവിഷബാധയുണ്ടായത്.

തുടര്‍ന്ന് വിദ്യാര്‍ത്ഥികളെ തിരൂരങ്ങാടി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.

19 വിദ്യാര്‍ത്ഥികള്‍ക്ക് പുറമെ അധ്യാപികയ്ക്കും ദേഹാസ്വാസ്ഥ്യമുണ്ടായി. ഇവരും ചികിത്സ തേടി. ഭക്ഷ്യവിഷബാധയുടെ കാരണം വ്യക്തമായിട്ടില്ല. സംഭവത്തെക്കുറിച്ച് അന്വേഷിച്ചുവരുകയാണെന്ന് ജില്ലാ ആരോഗ്യവകുപ്പ് അറിയിച്ചു.

Leave A Comment