ജില്ലാ വാർത്ത

കുളിപ്പിക്കാന്‍ കൊണ്ടുപോകവേ ഇടഞ്ഞ് ഇറങ്ങിയോടി ഗുരുവായൂര്‍ ദേവസ്വത്തിന്‍റെ കൊമ്പന്‍, ഒടുവില്‍ തളച്ചു

ഗുരുവായൂര്‍ : ഗുരുവായൂരില്‍ ഇടഞ്ഞ ആനയെ തളച്ചു. ഗുരുവായൂര്‍ ദേവസ്വത്തിന്‍റെ കൊമ്പന്‍ സിദ്ധാര്‍ത്ഥനെയാണ് തളച്ചത്. ആനക്കൊട്ടയില്‍ നിന്ന് കുളിപ്പിക്കാന്‍ കൊണ്ടുപോയപ്പോഴാണ് ആന ഇടഞ്ഞ് റോഡിലൂടെ ഇറങ്ങിയോടിയ ആനയെ വേഗത്തില്‍ തന്നെ പാപ്പാന്മാര്‍ക്ക് തളയ്ക്കാനായതിനാല്‍ വലിയ നാശനഷ്ടങ്ങളുണ്ടായില്ല. തളച്ചതിന് പിന്നാലെ ആനയെ പുന്നത്തൂർ ആനക്കോട്ടയിലേക്ക് മാറ്റി.

Leave A Comment