ജില്ലാ വാർത്ത

കളമശേരിയിൽ സ്വകാര്യ സ്ഥാപനത്തിലെ ലിഫ്റ്റ് തകർന്നു; 5 പേർക്ക് പരിക്ക്

കൊച്ചി: കളമശേരിയിൽ സ്വകാര്യ സ്ഥാപനത്തിലെ ഗോഡൗണിലെ ലിഫ്റ്റ് തകർന്നുവീണ് യുവതി അടക്കം അഞ്ചു പേർക്ക് പരിക്കേറ്റു. ലിഫ്റ്റിലുണ്ടായിരുന്ന കോഴിക്കോട് സ്വദേശിനി ശ്രുതി (23), മറ്റു നാലു അതിഥി തൊഴിലാളികൾ എന്നിവർക്കാണു പരിക്കേറ്റത്.

ഇന്നു വൈകിട്ട് 3നാണ് സംഭവം. പരുക്കേറ്റവരെ എറണാകുളം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ലിഫ്റ്റിന്റെ കയർ തെന്നി മാറിയാണ് അപകടമുണ്ടായത്. ലിഫ്റ്റ് പൂർണമായും തകർന്നു.

പരുക്കേറ്റവരുടെ നില ഗുരുതരമല്ലെന്നാണ് വിവരം.

Leave A Comment