എടമുട്ടത്ത് തൈപ്പൂയാഘോഷത്തിനിടെ ആനയിടഞ്ഞു
തൃശൂർ : എടമുട്ടത്ത് തൈപ്പൂയാഘോഷത്തിനിടെയാണ് ആനയിടഞ്ഞത്. രാവിലെ 11 ന് ശീവേലിക്കിടെയായിരുന്നു സംഭവം. ആനപ്പുറത്തിരുന്നവർ താഴേക്ക് ചാടി രക്ഷപെട്ടു. പാപ്പാന്മാരും എലിഫന്റ് സ്ക്വാഡും ചേർന്ന് ആനയെ തളച്ചു.
അതിനിടെ പെരുമ്പാവൂരിൽ ഇടവൂർ ശങ്കരനാരായണൻ ക്ഷേത്രത്തിലാണ് ആന ഇടഞ്ഞത്. കൊളക്കാട് ഗണപതി എന്ന ആനയാണ് ഇടഞ്ഞോടിയത്. പാപ്പാൻ ജിത്തുവിന് പരിക്കേറ്റു. ഇദ്ദേഹത്തെ സമീപത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ആനയെ പാപ്പാന്മാർ ചേർന്ന് തളച്ചു. ബഹളത്തിനിടെ ക്ഷേത്രത്തിനു പുറത്തുനിന്ന നാല് ആനകൾ വിരണ്ടത് പരിഭ്രാന്തി പരത്തി.
Leave A Comment