വെള്ളിക്കുളങ്ങരയിലും അങ്കമാലിയിലും മിന്നൽ ചുഴലി; കനത്ത നാശനഷ്ടം
കൊടകര: വെള്ളിക്കുളങ്ങര മേഖലയിൽ മിന്നൽ ചുഴലിയും കനത്ത മഴയും. ഇവിടെ വാഴകൃഷിയിൽ വൻ നാശമാണ് സംഭവിച്ചതെന്നാണ് കണക്കുകൂട്ടൽ. കൊപ്ലിപ്പാടം, കൊടുങ്ങ മേഖലയിലാണ് ശക്തമായ കാറ്റ് വീശിയത്.കോപ്ളിപ്പാടത്ത് ആയിരത്തോളം നേന്ത്രവാഴകൾ കാറ്റിൽ നശിച്ചു. തെങ്ങും മറ്റു മരങ്ങളും കടപുഴകി വീണു. വൈദ്യുതി ലൈനിനും തകരാർ സംഭവിച്ചു. വെള്ളിക്കുളങ്ങരയിൽ ആലിപ്പഴ പെയ്ത്തും ഉണ്ടായി.
അതേസമയം അങ്കമാലിയിലും ശക്തമായ കാറ്റും മഴയുമാണ് അനഭവപ്പെട്ടത്. മേഖലയിലും പല സ്ഥലത്തും വാഴ കൃഷി നശിച്ചു. നിരവധി മരങ്ങൾ കട പുഴകി വീണിട്ടുണ്ട്.
Leave A Comment