ജില്ലാ വാർത്ത

'കക്കുകളി' വിഷയത്തില്‍ ഭരണ പ്രതിപക്ഷ പാർട്ടികൾക്ക് ഇരട്ടത്താപ്പ്; കത്തോലിക്ക കോൺഗ്രസ്സ്

ഇരിങ്ങാലക്കുട: ക്രിസ്ത്യൻ സന്യാസിനി സമൂഹത്തെ അപകീർത്തിപ്പെടുത്തുന്ന കക്കുകളി നാടകപ്രദർശനത്തെ പറ്റി പ്രതികരിക്കാതിരുന്ന ഭരണ പ്രതിപക്ഷ രാഷ്ട്രീയ പാർട്ടികൾ " കേരള സ്‌റ്റോറി " സിനിമ പ്രദർശനം നിരോധിക്കണമെന്ന് ആവശ്യപ്പെടുന്നത് അപകടകരമായ ഇരട്ടത്താപ്പാണ് എന്ന്  കത്തോലിക്ക കോൺഗ്രസ്സ് . സമുദായത്തിന്റെ പ്രതിഷേധങ്ങൾ അവഗണിക്കുന്നത് അപലപനീയമാണെന്ന് കത്തോലിക്ക കോൺഗ്രസ്സ് ഇരിങ്ങാലക്കുട രൂപത സമിതി ആരോപിച്ചു. 

കക്കുകളി നാടകത്തിനെതിരെ രൂക്ഷ വിമര്‍ശനമാണ് കത്തോലിക്കാ കോണ്‍ഗ്രസ്‌ ഉയര്‍ത്തിയത്‌. ആതുര, വിദ്യാഭ്യാസ,  രംഗത്ത്നിസ്വാർത്ഥ സേവനം ചെയ്യുന്ന ഏകദേശം 40,000 വരുന്ന ക്രിസ്ത്യൻ സന്യാസിനി സമൂഹത്തെ അപമാനിക്കുന്ന, കക്കുകളി നാടകപ്രദർശനത്തെ പറ്റി പ്രതികരിക്കാതിരുന്ന ഭരണ പ്രതിപക്ഷ രാഷ്ട്രീയ പാർട്ടികൾ " കേരള സ്‌റ്റോറി " സിനിമ പ്രദർശനം നിരോധിക്കണമെന്ന് ആവശ്യപ്പെടുന്നത് അപകടകരമായ ഇരട്ടത്താപ്പാണ് എന്നും കത്തോലിക്കാ കോണ്‍ഗ്രസ്‌ വിമര്‍ശിച്ചു . സമുദായത്തിന്റെ പ്രതിഷേധങ്ങൾ അവഗണിക്കുന്നത് അപലപനീയമാണെന്ന് എന്നും കത്തോലിക്ക കോൺഗ്രസ്സ് ഇരിങ്ങാലക്കുട രൂപത സമിതി ആരോപിച്ചു.

ഓരോരുത്തർക്ക് ഓരോ വീക്ഷണമാണെന്ന് പറഞ്ഞു ന്യായികരിക്കുന്ന നാടകാവതരണത്തെ പ്രോത്സാഹിപ്പിക്കുന്ന ഭരണപക്ഷ രാഷ്ട്രീയ നിലപാട്   അംഗീകരിക്കുവാൻ കഴിയില്ല. തുല്യ നീതി നടപ്പാക്കേണ്ട മതേതര രാഷ്ട്രീയ പാർട്ടികൾ "വോട്ട് ബാങ്ക് " രാഷ്ട്രീയം കളിക്കുന്നതിന് ന്യായികരണമില്ല. കക്കുകളി നാടക പ്രദർശനം നിരോധിച്ചില്ലെങ്കിൽ ശക്തമായ പ്രതിഷേധങ്ങൾ ഉണ്ടാകുമെന്നും തക്കസമയത്ത് വോട്ടിലൂടെ മറുപടി നൽകുമെന്നും  കത്തോലിക്ക കോൺഗ്രസ് വ്യക്തമാക്കി.

രൂപത പ്രസിഡന്റ്  പത്രോസ് വടക്കുംചേരിയുടെ അധ്യക്ഷതയിൽ നടത്തിയ  ധർണ്ണയും സമ്മേളനവും ഡയറക്ടർ ഫാ ആന്റോ പാണാടൻ ഉദ്ഘാടനം ചെയ്തു. ജനറൽ കൺവീനർ ഡേവീസ് ഊക്കൻ , ആന്റണി തൊമ്മാന , ജോസഫ് വാസുപുരത്തുകാരൻ , ഡേവീസ് ചക്കാലക്കൽ, സി ആർ പോൾ, ഷോജൻ ഡി വിതയത്തിൽ എന്നിവർ പ്രസംഗിച്ചു.

Leave A Comment