ജില്ലാ വാർത്ത

കരുവന്നൂരില്‍ ബസും കാറും കൂട്ടിയിടിച്ച് അപകടം; ഏതാനും പേര്‍ക്ക് പരിക്ക്

കരുവന്നൂര്‍: തൃശ്ശൂര്‍ കൊടുങ്ങല്ലൂര്‍ സംസ്ഥാന പാതയില്‍ കരുവന്നൂര്‍ ബംഗ്ലാവില്‍ ബസും കാറും കൂട്ടിയിടിച്ച് അപകടം. ശനിയാഴ്ച്ച ഉച്ചതിരിഞ്ഞാണ് അപകടം നടന്നത്. തൃശ്ശൂര്‍ ഭാഗത്ത് നിന്നും എത്തിയ ഇലട്രിക് കാറും ഇരിങ്ങാലക്കുട ഭാഗത്ത് നിന്നും വന്നിരുന്ന ഊക്കന്‍ എന്ന ഓര്‍ഡിനറി ബസുമാണ് കൂട്ടിയിടിച്ചത്.അപകടത്തില്‍ കാറിന്റെ മുന്‍വശം പൂര്‍ണ്ണമായും തകര്‍ന്നു. 

കരുവന്നൂര്‍ ബംഗ്ലാവ് സ്ഥിരം അപകടം നടക്കുന്ന വളവിലാണ് അപകടം സംഭവിച്ചിരിക്കുന്നത്. അപകടത്തില്‍ ഗുരുതര പരിക്കേറ്റ കാര്‍ യാത്രികരെ മാപ്രാണത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ബസിലുണ്ടായിരുന്ന കുറച്ച് യാത്രികര്‍ക്കും പരിക്കുണ്ട്. സംസ്ഥാന പാതയില്‍ ഏറെ നേരം ഗതാഗതം തടസ്സപ്പെട്ടു. 

സംസ്ഥാനപാതയില്‍ ദിനം പ്രതി ബസ് അപകടങ്ങള്‍ വര്‍ദ്ധിക്കുകയാണ്. യാതൊരു വിധ നടപടികളും സ്വീകരിക്കാതെ അധികൃതരുടെ മൗനം തുടരുകയും ചെയ്യുന്നു.

Leave A Comment