ജില്ലാ വാർത്ത

തെരഞ്ഞെടുപ്പ് പ്രചരണത്തിനായി കൊടി കെട്ടുന്നതിനിടെ BJP പ്രവര്‍ത്തകന്‍ കോണിയില്‍ നിന്നു വീണ് മരിച്ചു

തൃശൂർ: പെരിങ്ങോട്ടുകര താന്ന്യത്ത്  തെരഞ്ഞെടുപ്പ് പ്രചരണത്തിനായി കൊടി കെട്ടുന്നതിനിടെ ബി.ജെ.പി പ്രവർത്തകൻ കോണിയിൽ നിന്നു വീണ് മരിച്ചു. അഴിമാവ് ഒറ്റാലി ശേഖരന്റെ മകൻ ശ്രീരംഗൻ ആണ് മരിച്ചത്. 57 വയസ്സായിരുന്നു.

അഴിമാവിൽ ഞാറ്റുവെട്ടി ഉണ്ണിക്കുട്ടന്റെ വീട്ടിൽ നിന്നാണ് ചൊവ്വാഴ്ച നാട്ടിക മണ്ഡലത്തിൽ നിന്നും  സുരേഷ്ഗോപിയുടെ പര്യടനം ആരംഭിക്കുന്നത്. ഇതിന്റെ ഭാഗമായിഅലങ്കാരങ്ങൾ ഒരുക്കുന്നതിനിടെ ഇന്നലെ രാത്രിയായിരുന്നു അപകടം. തൃശൂര്‍ എലൈറ്റ് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

Leave A Comment