പാലപ്പിള്ളി പ്രദേശത്ത് കണ്ടിരുന്ന കാട്ടാന ചെരിഞ്ഞ നിലയിൽ
പാലപ്പിള്ളി: ചിമ്മിനി ഉൾക്കാട്ടിൽ വിറകുതോടിന് സമീപം കാട്ടാന ചെരിഞ്ഞ നിലയിൽ. പ്രദേശത്ത് ഒറ്റക്ക് അലഞ്ഞിരുന്ന പിടിയാന പ്രായാധിക്യം മൂലം അവശ നിലയിലായിരുന്നു. നാല് ദിവസം മുമ്പുവരെ പാലപ്പിള്ളി പ്രദേശത്ത് കണ്ടിരുന്ന ആനയെ ഇന്ന് രാവിലെയാണ് ചരിഞ്ഞ നിലയിൽ കണ്ടത്.
അവശനിലയിലായിരുന്നതിനാല്‍ ആനയ്ക്ക് ഭക്ഷണം കഴിക്കാന്‍ ബുദ്ധിമുട്ടുണ്ടായിരുന്നു. ചെരിഞ്ഞ കാട്ടാന നേരത്തേ ജനവാസ മേഖലയിൽ വ്യാപകമായി നാശനഷ്ടമുണ്ടാക്കിയിരുന്നതായി വനം വകുപ്പ് അധികൃതർ പറഞ്ഞു. പോസ്റ്റ്മോർട്ടത്തിന് ശേഷം ജഡം വനത്തിൽ തന്നെ സംസ്കരിച്ചു.
Leave A Comment