തൃശൂർ ജില്ലയിൽ കോൺഗ്രസിന് 4646 സോഷ്യൽ മീഡിയ കോ-ഒാർഡിനേറ്റർമാർ
തൃശ്ശൂർ : ജില്ലാ കോൺഗ്രസ് കമ്മിറ്റിയുടെ കീഴിലുള്ള 2323 ബൂത്ത് കോൺഗ്രസ് കമ്മിറ്റികളുടെ നേതൃത്വത്തിൽ ഒരു ബൂത്തിൽനിന്ന് രണ്ടുപേരെ വീതം 4646 സോഷ്യൽ മീഡിയ കോ-ഒാർഡിനേറ്റർമാരെ നിയമിച്ചു. ജില്ലയിലെ കോൺഗ്രസിന്‍റെ പ്രവർത്തനങ്ങൾക്ക് ശക്തിപകരാനാണിത്.
നവമാധ്യമങ്ങളുടെ സാധ്യതകൾ ഉപയോഗപ്പെടുത്തി പുതിയ തലമുറയെ കോൺഗ്രസുമായി ബന്ധപ്പെടുത്താനും സോഷ്യൽ മീഡിയ കാമ്പയിനിലൂടെ ജനാധിപത്യ വിശ്വാസികളുടെ പുതിയ കൂട്ടായ്മകൾ രൂപപ്പെടുത്താനുമാണിത്.
കോൺഗ്രസിന്‍റെ ആശയപ്രചാരണത്തോടൊപ്പം പാർട്ടിക്കെതിരായ അസത്യപ്രചാരണങ്ങൾ പ്രതിരോധിക്കാൻ കഴിയുന്ന, കേരളത്തിലെ ആദ്യ സൈബർ ടീമിനാണ് ഡി.സി.സി. രൂപം നൽകിയത്. കരുത്തുള്ള സംഘടനാ സംവിധാനത്തിലേക്ക് കോൺഗ്രസിനെ മാറ്റിയെടുക്കാനും ലക്ഷ്യബോധമുള്ള പുതിയ തലമുറയെ സൃഷ്ടിക്കാനും ഗ്രൂപ്പിലൂടെ കഴിയുമെന്ന് ഡി.സി.സി. പ്രസിഡൻറ് ജോസ് വള്ളൂർ പറഞ്ഞു.
Leave A Comment