ജില്ലാ വാർത്ത

എല്ലാ നിക്ഷേപകര്‍ക്കും പണം തിരിച്ചുനല്‍കും: റാണ

തൃശൂർ: ആരെയും പറ്റിച്ചിട്ടില്ലെന്നും എല്ലാ നിക്ഷേപകര്‍ക്കും പണം നല്‍കുമെന്നും തട്ടിപ്പുകേസിലെ പ്രതി പ്രവീണ്‍ റാണ. ബിസിനസ് മാത്രമാണ് താന്‍ ചെയ്തത്. താന്‍ ആരെയും പറ്റിച്ചിട്ടില്ലെന്നും പോലീസ് കസ്റ്റഡിയിലിരിക്കെ റാണ മാധ്യമങ്ങളോട് പ്രതികരിച്ചു.

റാണയുടെ അറസ്റ്റ് ഇന്നുണ്ടാകും. പരമാവധി ചോദ്യം ചെയ്യലും തെളിവെടുപ്പും പൂർത്തിയാക്കിയ ശേഷം അറസ്റ്റു രേഖപ്പെടുത്തി കോടതിയിൽ ഹാജരാക്കി ജുഡീഷൽ കസ്റ്റഡിയിൽ വിട്ടുകിട്ടാനാണ് പോലീസ് നീക്കം.

ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും ഫോൺ വിളികൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലൂടെയാണ് റാണയെ പോലീസ് കസ്റ്റഡിയിൽ എടുത്തത്. കഴിഞ്ഞ ഏഴിന് കൊച്ചിയിൽ നിന്ന് വെട്ടിച്ച് കടന്നതിന് പിന്നാലെ റാണയ്ക്കായുള്ള അന്വേഷണം പോലീസ് ഊർജിതമാക്കിയിരുന്നു.

Leave A Comment