ജില്ലാ വാർത്ത

എടവനക്കാട് 'ദൃശ്യം' മോഡൽ കൊലപാതകം, ഭാര്യയെ കൊന്ന് കുഴിച്ചുമൂടി ഭർത്താവ്

കൊച്ചി: ഭർത്താവ്‌ ഭാര്യയെ കൊന്ന്‌ കുഴിച്ചിട്ടു.വൈപ്പിനിൽ എടവനക്കാട്‌ വാചാക്കൽ സജീവന്റെ ഭാര്യ രമ്യ (32) യാണ്‌ കൊല്ലപ്പെട്ടത്‌. ഭർത്താവ്‌ സജീവൻ കസ്‌റ്റഡിയിൽ. 2021 ഓഗസ്‌ത്‌ 17 മുതൽ രമ്യയെ കാണാനില്ലെന്ന്‌ കുടുംബം പരാതി നൽകിയിരുന്നു. ഭാര്യ വിദേശത്തേയ്‌ക്ക്‌ ജോലിക്ക്‌ പോയെന്നാണ്‌ സജീവൻ നാട്ടിൽ പറഞ്ഞിരുന്നത്‌.

ഈ കേസ്‌ അന്വേഷണത്തിനിടെ സജീവന്റെ മൊഴികളിലെ വൈരുദ്ധ്യം തിരിച്ചറിഞ്ഞ പൊലീസ്‌ നടത്തിയ അന്വേഷണത്തിലാണ്‌ ഒന്നരവർഷംമുൻപ്‌ നടന്ന കൊലപാതകം പുറത്തറിഞ്ഞത്‌. കാർപോർച്ചിന്റെ സമീപത്ത്‌ കുഴിച്ചിട്ട മൃതദേഹത്തിന്റെ അസ്ഥികഷ്‌ണങ്ങൾ കണ്ടെത്തിയിട്ടുണ്ട്‌.

Leave A Comment