സുനാമി ഇറച്ചി സൂക്ഷിച്ച കേന്ദ്രത്തിൽ പരിശോധന
കൊച്ചി: കളമശ്ശേരിയിൽ 500 കിലോ സുനാമി ഇറച്ചി പിടികൂടിയ സംഭവത്തിൽ ഇറച്ചി വിൽപ്പന കേന്ദ്രത്തിൽ പോലീസും നഗരസഭയും സംയുക്ത പരിശോധന നടത്തി. കളമശ്ശേരി കൈപ്പട മുകളിലെ വീട്ടിലായിരുന്നു പരിശോധന. സ്ഥലത്ത് നിന്ന് നാൽപ്പത്തോളം കടകളിലേക്ക് അഴുകിയ ഇറച്ചി വിൽപ്പന നടത്തിയതിന്‍റെതെന്ന് സംശയിക്കുന്ന രേഖകൾ പരിശോധനയിൽ കണ്ടെത്തി.
എറണാകുളം ജില്ലയിലെ വിവിധ ഹോട്ടലുകൾക്ക് ഇറച്ചി നൽകിയ രസീതുകളാണ് പിടിച്ചെടുത്തത്. ഇവ പോലീസും നഗരസഭയും വിശദമായി പരിശോധിക്കുകയാണ്. സംഭവത്തിൽ നഗരസഭ സെക്രട്ടറിയുടെ പരാതിയിൽ പോലീസ് കളമശ്ശേരിയിലെ കേന്ദ്രം നടത്തിപ്പുകാരനായ മണ്ണാർക്കാട് സ്വദേശി ജുനൈസിന്‍റെ പേരിൽ കളമശ്ശേരി പൊലീസ് കേസ് എടുത്തിരുന്നു. അതേസമയം സുനാമി ഇറച്ചി പിടികൂടിയ സംഭവം ചർച്ച ചെയ്യാൻ ചേർന്ന നഗരസഭാ യോഗത്തിൽ നിന്നും പ്രതിപക്ഷം ഇന്നലെ ഇറങ്ങിപ്പോയിരുന്നു. പഴകിയ ഇറച്ചി ഉറക്കുമതി ചെയ്യുന്നവർക്ക് ഭരണ സമിതി ഒത്താശ ചെയ്യുന്നുവെന്ന് ആരോപിച്ചാണ് പ്രതിപക്ഷം യോഗം ബഹിഷ്കരിച്ചത്. അതേ സമയം വീഴ്ച ഉണ്ടായിട്ടില്ലെന്നും കർശന നടപടി തുടരുമെന്നും ചെയർപേഴ്സൺ സീമ കണ്ണൻ വ്യക്തമാക്കി
അഞ്ഞൂറ് കിലോ പഴക ഇറച്ചി വ്യാഴാഴ്ച ഉച്ചയ്ക്ക് പിടികൂടിയിട്ടും പൊലീസിൽ പരാതി നൽകിയത് വെള്ളിയാഴ്ച വൈകീട്ട്. ഭക്ഷ്യ സുരക്ഷാ വകുപ്പിനെയും കൃത്യമായി വിവരമറിയിച്ചില്ല. ഇഷ്ടക്കാരെ സംരക്ഷിക്കാനാണ് അധികൃതർ ശ്രമിച്ചതെന്നും നഗരസഭാധ്യക്ഷ രാജിവക്കണമെന്നും ആവശ്യപ്പെട്ടായിരുന്നു പ്രതിപക്ഷ പ്രതിഷേധം.
Leave A Comment