ജില്ലാ വാർത്ത

ഓർമ്മകൾ പുതുക്കി പ്രവാസജീവിതം നയിച്ചവരുടെ സംഗമം

വടകര : സൗദി അറേബ്യയിലെ അബ് കേക്ക് എന്ന സ്ഥലത്ത് പ്രവാസ ജീവിതം പ്രവാസജീവിതം നയിച്ചിരുന്നവരുടെ രണ്ടാമത് കൂട്ടായ്മ നടന്നു. കോഴിക്കോട് വടകര ഇരിങ്ങലിൽ നടന്ന കൂട്ടായ്മ പയ്യോളി നഗരസഭ ചെയർമാൻ ഷഫീഖ് വടക്കയിൽ ഉദ്ഘാടനം ചെയ്തു.

 ജയചന്ദ്രൻ മാള അധ്യക്ഷത വഹിച്ച സംഗമത്തിൽ പയ്യോളി നഗരസഭാ കൗൺസിലർ അഷറഫ് കോട്ടയ്ക്കൽ, നാണു പാനൂർ, നഹാസ്, സുരേഷ് പൂന്തോളി, രത്നാകരൻ പുലാമന്തോൾ, സുലൈമാൻ മണിയൂർ, സജീവ് കുമാർ വർക്കല എന്നിവർ സംസാരിച്ചു.

Leave A Comment