കൊച്ചിയിലെ 50 കടകളുമായി സുനാമി ഇറച്ചി ഇടപാടുണ്ടെന്ന് പ്രതി; പ്രതി ജുനൈസ് പിടിയിൽ
കൊച്ചി: കളമശേരിയില്‍ 500 കിലോ പഴകിയ കോഴിയിറച്ചി പിടിച്ചെടുത്ത സംഭവത്തില്‍ ഒരാള്‍ കൂടി അറസ്റ്റില്‍. മുഖ്യപ്രതി ജുനൈസിന്റെ സഹായി നിസാബാണ് പിടിയിലായത്.
നേരത്തെ അറസ്റ്റിലായ ജുനൈസിന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് ഇയാളെ അറസ്റ്റ് ചെയ്ത്. ജുനൈസിനെ പോലീസ് ചോദ്യം ചെയ്ത് വരികയാണ്. ഇയാളുടെ മൊഴിയില്‍ പോരുത്തക്കേടുകളുണ്ടെന്ന് പോലീസ് അറിയിച്ചു. നരഹത്യാശ്രമം ഉള്‍പ്പെടെയുള്ള ഗുരുതര വകുപ്പുകള്‍ ചേര്‍ത്താണ് ഇവര്‍ക്കെതിരെ കേസെടുത്തത്.
അങ്കമാലി, കാക്കനാട്, കളമശേരി എന്നീ ഭാഗങ്ങളിലുള്ള അമ്പതിലധികം ഹോട്ടലുകളിലേക്കാണ് പഴകിയ ഇറച്ചി ഇവര്‍ കൈമാറിയത്. ഹൈദരാബാദിലുള്ള കോഴിയിറച്ചി വില്‍പ്പനക്കാരില്‍ നിന്നാണ് ഹോട്ടലുകളിലേക്ക് വിതരണം ചെയ്യാന്‍ ഇറച്ചി വാങ്ങിയിരുന്നതെന്നാണ് വിവരം.
കാലാവധി കഴിഞ്ഞ മാംസം ട്രെയിന്‍ വഴി കേരളത്തില്‍ എത്തിക്കുകയായിരുന്നു. തുടര്‍ന്ന് ഈ ഇറച്ചി റെഡി ടു കുക്ക് രൂപത്തിലാക്കി ഹോട്ടലുകളിലേക്ക് കൈമാറുന്നതിനാല്‍ ഇറച്ചിയുടെ കാലപ്പഴക്കം തിരിച്ചറിയാനാകില്ല.
കൊച്ചിയിലെ 50 കടകളുമായി സുനാമി ഇറച്ചിയുടെ ഇടപാടുണ്ടെന്ന് കളമശേരിയില്‍ 500 കിലോ പഴകിയ കോഴിയിറച്ചി പിടിച്ചെടുത്ത സംഭവത്തിലെ പ്രതി ജുനൈസ്. പോലീസ് വീട്ടില്‍നിന്ന് പിടിച്ചെടുത്ത ബില്ലികളിലുള്ള കടകളുമായി നേരത്തെ ഇടപാട് നടന്നിട്ടുണ്ടെന്നും ഇയാള്‍ മൊഴി നല്കി.
വിപണിവിലയേക്കാള്‍ വളരെ കുറഞ്ഞ തുക മാത്രമാണ് ഇവരില്‍നിന്ന് വാങ്ങാറുള്ളത്. പിടിച്ചെടുത്ത കോഴിയിറച്ചി പഴകിയതാണെന്ന് അറിഞ്ഞുകൊണ്ട് തന്നെയാണ് വില്‍പ്പനയ്ക്കെത്തിച്ചത്. ഇറച്ചി എത്തിച്ചത് തമിഴ്നാട്ടില്നിന്നാണെന്നും കൈപ്പടമുകളില്‍ വീട് വാടയ്ക്ക് എടുത്താണ് വിതരണം നടത്തിയതെന്നും ഇയാള്‍ പോലീസില്‍ മൊഴി നല്കി.
Leave A Comment