ജില്ലാ വാർത്ത

വിമാനം താഴ്ന്നു പറന്നു; അത്താണിയില്‍ വീടിന്റെ ഓടുകള്‍ പറന്നുപോയി

കൊച്ചി: വിമാനം താഴ്ന്നു പറന്നതിനെ തുടര്‍ന്ന് വീടിന്റെ ഓടുകള്‍ പറന്നുപോയി. നെടുമ്പാശേരി അത്താണിയിലാണ് സംഭവം നടന്നത്. അത്താണി സ്വദേശിനി പൈനാടത്ത് ഓമന വര്‍ഗീസിന്റെ വീടിന്റെ ഓടുകളാണ് പറന്നുപോയത്. ഇന്ന് രാവിലെ ഒരു വിമാനം താഴ്ന്നു പറന്നത് മൂലം വീടിന് കേടുപാടുണ്ടായി എന്നാണ് ഓമന പറയുന്നത്. വീട്ടിലുണ്ടായിരുന്ന ആര്‍ക്കും പരുക്കില്ല.

Leave A Comment