പാലപ്പിള്ളിയില്‍ വീണ്ടും പുലിയിറങ്ങി; പശുവിനെ കൊന്നു
വരന്തരപ്പിള്ളി : പാലപ്പിള്ളിയില്‍ വീണ്ടും പുലിയിറങ്ങി പശുവിനെ കൊന്നു.പാലപ്പിള്ളി പുതുക്കാട് എസ്റ്റേറ്റിലാണ് പശുവിനെ ചത്തനിലയില്‍ കണ്ടത്.രാവിലെ ടാപ്പിംഗിനെത്തിയ തൊഴിലാളികളാണ്
പശുവിനെ ചത്ത നിലയില്‍ കണ്ടത്. തോട്ടത്തില്‍ മേഞ്ഞുനടക്കുന്ന പശുവിനെയാണ് പുലി പിടികൂടിയത്. വനപാലകരെത്തി പശുവിന്റെ ജഡം കുഴിച്ചിട്ടു. ഒന്നരയാഴ്ച്ചക്കിടെ മൂന്നാം തവണയാണ് മേഖലയില്‍ പുലിയിറങ്ങുന്നത്.
രണ്ട് ദിവസം മുന്‍പ് എലിക്കോട് ആദിവാസി കോളനിക്ക് സമീപം പുലിയിറങ്ങി പശുവിനെ കൊന്നിരുന്നു. അതിന് മുന്‍പ് തോട്ടത്തിലിറങ്ങിയ മാനിനെ പുലി പിടിച്ചിരുന്നു.തുടര്‍ച്ചയായി പ്രദേശത്ത് പുലിയിറങ്ങിയതോടെ നാട്ടുകാര്‍ ഭീതിയിലാണ്. പുലിയെ പിടികൂടുന്നതിനുള്ള കൂട് സ്ഥാപിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
Leave A Comment