ജില്ലാ വാർത്ത

പി.​കെ. ശ​ശി​ക്കെ​തി​രെ വീ​ണ്ടും സി​പി​എം അ​ന്വേ​ഷ​ണം

പാ​ല​ക്കാ​ട്: പാ​ർ​ട്ടി ഫ​ണ്ട് തി​രി​മ​റി സം​ബ​ന്ധി​ച്ച പ​രാ​തി​യി​ൽ പി.​കെ. ശ​ശി​ക്കെ​തി​രെ വീ​ണ്ടും അ​ന്വേ​ഷ​ണം പ്ര​ഖ്യാ​പി​ച്ച് സി​പി​എം. അ​ന്വേ​ഷ​ണ​ത്തി​ന് സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ടേ​റി​യ​റ്റ് അം​ഗം പു​ത്ത​ല​ത്ത് ദി​നേ​ശ​നെ ചു​മ​ത്ത​പ്പെ​ടു​ത്തി.

മ​ണ്ണാ​ർ​ക്കാ​ട് ഏ​രി​യ ക​മ്മി​റ്റി​യി​ൽ പോ​യി അ​ന്വേ​ഷ​ണം ന​ട​ത്ത​നാ​ണ് സി​പി​എം ചു​മ​ത​ല​പ്പെ​ടു​ത്തി​യ​ത്. അ​ന്തി​മ തീ​രു​മാ​നം ജി​ല്ലാ ക​മ്മി​റ്റി​ക്ക് ശേ​ഷം ഉ​ണ്ടാ​കും.

ശ​നി​യാ​ഴ്ച ചേ​ർ​ന്ന സി​പി​​എം ജി​ല്ലാ സെ​ക്ര​ട്ടേ​റി​യ​റ്റ് യോ​ഗ​ത്തി​ലാ​ണ് തീ​രു​മാ​നം. സം​സ്ഥാ​ന സെ​ക്ര​ട്ട​റി എം.​വി. ഗോ​വി​ന്ദ​ൻ പ​ങ്കെ​ടു​ത്ത യോ​ഗ​ത്തി​ലാ​ണ് ശ​ശി​ക്കെ​തി​രെ തീ​രു​മാ​ന​മെ​ടു​ത്ത​ത്.

സി​പി​എം ഭ​രി​ക്കു​ന്ന സ​ഹ​ക​ര​ണ ബാ​ങ്കു​ക​ളി​ൽ​നി​ന്ന് സ്വാ​ധീ​നം ഉ​പ​യോ​ഗി​ച്ച് സാ​മ്പ​ത്തി​ക ക്ര​മ​ക്കേ​ട് ന​ട​ത്തി​യെ​ന്നാ​ണ് പ്ര​ധാ​ന പ​രാ​തി.

Leave A Comment