കളമശേരിയിൽ തലയോട്ടി: പോലീസ് അന്വേഷണം ആരംഭിച്ചു
കൊച്ചി: കളമശേരി മെഡിക്കൽ കോളജിലെ ലേഡീസ് ഹോസ്റ്റലിന് പുറകിൽ തലയോട്ടി കണ്ടെത്തിയ സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു. തിങ്കളാഴ്ച വൈകുന്നേരമാണ് തലയോട്ടി കണ്ടെത്തിയത്.
സംഭവം അറിഞ്ഞതിന് പിന്നാലെ പോലീസും ഫോറൻസിക് വിഭാഗവും സ്ഥലത്തെത്തി പരിശോധന നടത്തിയിരുന്നു. വിദ്യാർഥികൾ പഠിക്കാനായി കൊണ്ടുവന്നതാകാമെന്ന നിഗമനത്തിലാണ് പോലീസ്.
തലയോട്ടി മാത്രമാണ് കണ്ടെത്തിയത്. ആരെങ്കിലും കൊണ്ടു വന്നിട്ടതാണോ, വിദ്യാർഥികൾ പഠനശേഷം ഉപേക്ഷിച്ചു പോയതാണോ തുടങ്ങിയ കാര്യങ്ങളാണ് പോലീസ് അന്വേഷിക്കുന്നത്. വിശദമായ ഫോറൻസിക് പരിശോധനയും നടക്കുന്നുണ്ട്.
Leave A Comment