ശിവരാത്രി: ബസുകൾക്ക് സ്പെഷ്യൽ പെർമിറ്റ് നൽകും
കൊച്ചി: ആലുവ ശിവരാത്രി ആഘോഷവുമായി ബന്ധപ്പെട്ട് സ്വകാര്യ സ്റ്റേജ് ക്യാരേജ് ബസുകൾക്ക് ഫെബ്രുവരി 18, 19 തീയതികളിൽ സ്പെഷ്യൽ പെർമിറ്റ് അനുവദിക്കുമെന്ന് എറണാകുളം ആർ.ടി.എ സെക്രട്ടറി ജി. അനന്തകൃഷ്ണൻ അറിയിച്ചു. പെർമിറ്റ് ആവശ്യമുള്ള സ്വകാര്യ ബസ് ഉടമകൾ നിശ്ചിത ഫോമിലുള്ള അപേക്ഷകൾ സമർപ്പിക്കണം. ഈ ദിവസങ്ങളിൽ പെർമിറ്റി ല്ലാതെ അനധി കൃതമായി സർവീസ് നടത്തുന്നവർക്കെതിരേ ശക്തമായ നടപടികൾ സ്വീകരിക്കും.
Leave A Comment