ജില്ലാ വാർത്ത

അങ്കണവാടിയിൽ വെച്ച് ഭക്ഷണം തൊണ്ടയിൽ കുടുങ്ങി; വിദ്യാർത്ഥി മരിച്ചു

ചെർപ്പുളശേരി: തൊണ്ടയിൽ ഭക്ഷണം കുടുങ്ങി മൂന്നരവയസ്സുകാരൻ മരിച്ചു. ചെർപ്പുളശ്ശേരി നെല്ലായ സ്വദേശി അബ്ദുൾ സലാമിന്റെ മകൻ മുഹമ്മദ് ജലാൽ ആണ് മരിച്ചത്. വിദ്യാർത്ഥി കൂടിയായ ജലാൽ വീട്ടിൽ നിന്നും കൊണ്ടുവന്ന ഭക്ഷണം അങ്കണവാടിയിൽ വച്ച് കഴിക്കുന്നതിനിടെയാണ് തൊണ്ടയിൽ കുടുങ്ങിയത്. കുട്ടിയെ ഉടൻ പട്ടാമ്പിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

Leave A Comment