ഓടിക്കൊണ്ടിരുന്ന ബസില്‍ നിന്നും തെറിച്ചുവീണ് ബസ് ജീവനക്കാരന് പരിക്ക്
ചെന്ത്രാപ്പിന്നി: ഓടിക്കൊണ്ടിരുന്ന ബസില്‍ നിന്നും തെറിച്ചുവീണ് ബസ് ജീവനക്കാരന് പരിക്ക്. ചാവക്കാട് തിരുവത്ര സ്വദേശി ശ്യാംരാജിനാണ് പരിക്കെറ്റത്. എറണാകുളം ഗുരുവായൂർ റൂട്ടിൽ സര്‍വ്വീസ് നടത്തുന്ന വലിയപറമ്പിൽ ബസ്സിൽ നിന്നുമാണ് ഇയാള്‍ വീണത്. ബസ്റ്റോപ്പെത്താറായപ്പോള്‍ ഓട്ടോമാറ്റിക് ഡോര്‍ തുറന്നയുടന്‍ ബസ് കുഴിയില്‍ ചാടി പിന്‍വാതിലിലൂടെ ശ്യാംരാജ് തെറുച്ചവീഴുകയായിരുന്നു. ശ്യാരാജിന് സാരമായ പരിക്കുണ്ടെന്നാണ് വിവരം. വൈകീട്ട ആറുമണിയോടെയായിരുന്നു അപകടം.
Leave A Comment