ബ്രഹ്മപുരം; ഹൈക്കോടതി നിരീക്ഷണത്തിൽ അന്വേഷണം നടത്തണം : എറണാകുളം ഡിസിസി
കൊച്ചി: ബ്രഹ്മപുരം തീപിടുത്തതിൽ ഹൈക്കോടതി നിരീക്ഷണത്തിൽ അന്വേഷണം നടത്തണമെന്ന് എറണാകുളം ഡിസിസി പ്രസിഡന്‍റ് മുഹമ്മദ് ഷിയാസ്. കൊച്ചിൻ കോർപ്പറേഷൻ 54 കോടി രൂപയ്ക്ക് ടെൻഡർ ചെയ്ത ബയോ മൈനിംഗ് ഏറ്റെടുത്തത് എൽഡിഎഫിന്റെ മുൻ കൺവീനർ വൈക്കം വിശ്വന്റെ മകളും മരുമകനും ഉൾപ്പെട്ട കമ്പനിയാണെന്ന് ഷിയാസ് കൊച്ചിയിൽ വാർത്താസമ്മേളനത്തിൽ പറഞ്ഞു. കഴിഞ്ഞ 9 മാസമായിട്ട് ഈ പ്ലാസ്റ്റിക് മാലിന്യങ്ങൾ ആർഡിഎഫ് ആക്കി മറ്റു സംസ്ഥാനങ്ങളിലെ കമ്പനികളിലേക്ക് എത്തിച്ചു കൊടുക്കണം എന്നായിരുന്നു ടെൻഡർ നടപടികളിലെ വ്യവസ്ഥകൾ.എന്നാൽ തീപിടുത്തത്തോടെ ആ ചിലവ് കന്പനിക്ക് ലാഭിക്കാനായെനും ഷിയാസ് ആരോപിച്ചു.
കൊച്ചി നഗരത്തിലെ മാലിന്യത്തിൽ നിന്നുപോലും കോടിക്കണക്കിന് രൂപയുടെ അഴിമതി നടത്തുന്ന പാർട്ടിയും സർക്കാരുമായിരിക്കുകയാണ് സിപിഎമ്മും കോർപ്പറേഷൻ ഭരണകൂടമെന്നും മുഹമ്മദ് ഷിയാസ് കുറ്റപ്പെടുത്തി.
Leave A Comment