കേരളത്തില്‍ ആരോഗ്യരംഗത്ത് ഭരണകൂട ഭീകരതയെന്ന്‍ ആര്‍ എച്ച് ഐ എ
തൃശൂര്‍: കേരളത്തില്‍ ഭരണകൂട ഭീകരത മൂലം ആരോഗ്യ രംഗത്ത് നാഥനില്ല കളരിയായി മാറിയെന്ന് റിട്ട. ഹെൽത്ത് ഇൻസ്പെക്ടർസ് അസോസിയേഷൻ സംസ്ഥാന കമ്മറ്റി അഭിപ്രായപ്പെട്ടു. വെള്ളപ്പൊക്കം, കോവി ഡ് - 19, ലൈഫ് മിഷൻ, മലിനീകരണ നിയന്ത്രണo, കൊലപാതകങ്ങൾ, അക്രമങ്ങൾ, മാധ്യമങ്ങൾക്ക് നേരെയുള്ള അക്രമങ്ങളും അതിക്രമങ്ങളു വര്‍ധിച്ചിരിക്കുന്നുവെന്ന് അസോസിയേഷന്‍ വാര്താക്കുരിപ്പില്‍ വ്യക്തമാക്കി. H3 N 2, കോളറ, H 1 N1, ക്യാൻസറിനും ദീർഘകാല ചികിത്സ വേണ്ടി വരുന്ന ശ്വാസകോശ രോഗങ്ങൾക്കും കാരണമാകുന്ന അന്തരീക്ഷ മലിനീകരണം ഇവയെക്കല്ലാം തടയിടേ ണ്ട സർക്കാർ ഇവയെല്ലാം അഴിമതിക്കുള്ള മാർഗ്ഗമായി മാറ്റുന്നുവെന്നുള്ളത് ജനാധിപത്യകേരളത്തിന് അപമാനകരമാണ് എന്ന് അസോസിയേഷന്‍ കുറ്റപ്പെടുത്തി.
സംസ്ഥാന പ്രസിഡണ്ട് ടി എസ് പവിത്രൻ അദ്ധ്യക്ഷത വഹിച്ചു. ജമാലുദ്ദീൻ കൊല്ലം, ആൻസി തോമാസ്, പ്രഭാകരൻ വയനാട്, രാമകൃഷ്ണൻ മുല്ലനേഴി, ബാലനാരായണൻ പേരാമ്പ്ര, കൃഷ്ണനുണ്ണി പൊയ്യാറ, പവിത്ര മോഹൻ കണ്ണൂർ, റാബിയ സലീം, പ്രേമരാജൻ എന്നിവർ സംസാരിച്ചു.
Leave A Comment