വെള്ളത്തിൽ ഇറങ്ങിയത് ചെരിപ്പ് എടുക്കാൻ ; ജീവനെടുത്തത് അടിയൊഴുക്ക്
പുത്തൻചിറ : പുത്തൻചിറയിൽ ഒമ്പതാം ക്ലാസ്സുകാരൻ ഒഴുക്കിൽ പെട്ട് മരിച്ചത് വെള്ളത്തിൽ വീണ ചെരുപ്പ് എടുക്കാൻ ശ്രമിക്കവേ. കൂട്ടുകാരോടൊത്ത് കരിങ്ങോൾച്ചിറയിലെ കടുപ്പൂക്കര പാലത്തിന് സമീപം ചൂണ്ടയിടാനെത്തിയതായിരുന്നു സഹദ് (14). അവിടെ വെച്ചാണ് കാൽ വഴുതി ചെരിപ്പ് വെള്ളത്തിൽ പോയത്. അതെടുക്കാൻ ഇറങ്ങിയ സഹദ് അടിയൊഴുക്കിൽ പെടുകയായിരുന്നു. കൂട്ടുകാരുടെ നിലവിളി ശബ്ദം കേട്ടാണ് മറ്റുള്ളവർ അവിടേക്ക് എത്തിയത്.
തുടർന്ന്, ഫയർ ഫോഴ്‌സ് എത്തിയാണ് ആറുമണിയോടെ സഹദിന്റെ മൃതദേഹം നൂറു മീറ്റർ മാറി കണ്ടെത്തിയത്. മൃതദേഹം നാളെ മാള സർക്കാർ ആശുപത്രിയിൽ പോസ്റ്റ്‌മോർട്ടത്തിന് ശേഷം കുന്നത്തേരി ജുമാ മസ്ജിദിൽ 8.30ഓടെ കബറടക്കും. പിതാവ് സലാം നാളെ രാവിലെ വിദേശത്തുനിന്നും എത്തിച്ചേരും.
Leave A Comment