തളിക്കുളം വാഹനാപകടം; മരിച്ചവരുടെ എണ്ണം മൂന്നായി
തൃശൂർ: തളിക്കുളത്ത് കെഎസ്ആർടിസി ബസ്സും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ മരിച്ചവരുടെ എണ്ണം മൂന്നായി. പരിക്കേറ്റ ചികിത്സയിലായിരുന്ന അഭിരാമി(11)യാണ് മരിച്ചത്. പറവൂർ സ്വദേശികളായ പത്മനാഭൻ(82), പാറുക്കുട്ടി (79)എന്നിവർ നേരത്തെ മരിച്ചിരുന്നു. ഇവരുടെ മകൻ ഷാജു ഭാര്യ ശ്രീജ എന്നിവർ പരിക്കുകളോടെ രക്ഷപ്പെട്ടു.
ഇന്ന് രാവിലെ ഏഴ് മണിയോടെയായിരുന്നു അപകടം. ഗുരുവായൂർ ഭാഗത്തേക്ക് പോയിരുന്ന കാർ എതിരെ വന്ന കെ.എസ്.ആർ.ടി.സി ബസിൽ ഇടിക്കുകയായിരുന്നു. ആക്ട്സ് പ്രവർത്തകരാണ് പരിക്കേറ്റവരെ ആശുപത്രിയിൽ എത്തിച്ചത്. അതിനിടെ വാഹനാപകടത്തിന്റെ രക്ഷാപ്രവര്‍ത്തനത്തിനിടെ യുവതിയുടെ മാല മോഷ്ടിക്കാന്‍ ശ്രമിച്ചയാളെ പിടികൂടി. കാഞ്ഞാണി സ്വദേശി ബാബുവിനെയാണ് നാട്ടുകാര്‍ പിടികൂടിയത്. അപകടത്തില്‍പ്പെട്ട കെഎസ്ആര്‍ടിസി ബസിലെ യാത്രക്കാരിയുടെ മാലയാണ് ബാബു പൊട്ടിച്ചത്. ഇത് ശ്രദ്ധയില്‍പ്പെട്ടതോടെ നാട്ടുകാർ പിടികൂടുകയായിരുന്നു.
Leave A Comment