തൃശൂർ അകമലയിൽ ബസ് മറിഞ്ഞ് മൂന്ന് പേർക്ക് പരിക്ക്
തൃശൂർ: അകമലയിൽ ബസ് തോട്ടിലേക്ക് മറിഞ്ഞ് മൂന്ന് സ്ത്രീകൾക്ക് പരിക്കേറ്റു. അകമല ശ്രീധർമശാസ്താ ക്ഷേത്രത്തിന് സമീപത്ത് വൈകിട്ട് അഞ്ചിനാണ് അപകടം സംഭവിച്ചത്.
ഷൊർണൂരിൽ നിന്ന് തൃശൂരിലേക്ക് സഞ്ചരിക്കുകയായിരുന്ന സ്വകാര്യ ബസ് അകമല ഭാഗത്തുള്ള വളവിൽ നിയന്ത്രണം നഷ്ടമായി താഴ്ചയിലേക്ക് പതിക്കുകയായിരുന്നു. പരിക്കേറ്റവരെ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
Leave A Comment