കല്ലാർ എസ്റ്റേറ്റ് മേഖലയിൽ കടുവ ഇറങ്ങി
മൂന്നാർ: കല്ലാർ എസ്റ്റേറ്റ് മേഖലയിൽ കടുവ ഇറങ്ങി. എസ്റ്റേറ്റിലെ ആൾപാര്‍പ്പില്ലാത്ത പ്രദേശത്താണ് കടുവയെ കണ്ടത്. ഇന്ന് രാവിലെ 10 മണിയോടെയാണ് സംഭവം. തേയില തോട്ടത്തിലെ റോഡ് കുറുകെ കടക്കുന്ന കടുവയുടെ ചിത്രങ്ങള്‍ പ്രദേശവാസികള്‍ പകർത്തി.
കഴിഞ്ഞ കുറേക്കാലമായി വന്യജീവി ആക്രമണം പതിവായ പ്രദേശമാണിത്. പശുക്കളെയടക്കം വന്യമൃഗങ്ങൾ ആക്രമിച്ച് കൊല്ലുന്നത് പതിവായിരുന്നു. കടുവയാണ് ആക്രമണത്തിന് പിന്നിലെന്ന് നാട്ടുകാര്‍ വനംവകുപ്പിനെ അറിയിച്ചിരുന്നു. എന്നാൽ ഇക്കാര്യം സ്ഥിരീകരിക്കാൻ വനംവകുപ്പ് തയ്യാറായിരുന്നില്ല. ഇതിനിടയിലാണ് ഇന്ന് കടുവയെ നേരിട്ട് കാണാനായത്.
Leave A Comment