കാക്കനാട് ബഹുനില കെട്ടിടത്തിന് തീപിടിച്ചു
കൊച്ചി: കാക്കാനാട് ബഹുനില കെട്ടിടത്തിന് തീപിടിച്ചു. ഇൻഫോപാർക് പോലീസ് സ്റ്റേഷന് സമീപമുള്ള ജിയോ ഇൻഫോപാർക്കിലാണ് തീപിടിത്തമുണ്ടായത്. കെട്ടിടത്തിനുള്ളിൽ ആളുകൾ കുടുങ്ങിക്കിടക്കുകയാണ്.
ഫയർഫോഴ്സ് തീയണയ്ക്കാൻ ശ്രമം തുടരുന്നു. ജീവനക്കാരിൽ ചിലർക്ക് പൊള്ളലേറ്റിട്ടുണ്ടെന്നാണ് വിവരം. താഴത്തെ നിലയിലെ ശുചിമുറിയിൽനിന്നാണ് തീപടർന്നതെന്നാണ് കെട്ടിടത്തിനുള്ളിൽനിന്നും രക്ഷപ്പെട്ട് പുറത്തെത്തിയവർ പറയുന്നത്.
Leave A Comment