ജില്ലാ വാർത്ത

വിനോദ സഞ്ചാരികൾക്ക് നേരെ കൊമ്പന്‍റെ പരാക്രമം

കൊടുങ്ങല്ലൂർ: വയനാട്ടിലെ മുത്തങ്ങയിൽ കൊടുങ്ങല്ലൂർ സ്വദേശികൾ ഉൾപ്പടെയുള്ള വിനോദ സഞ്ചാരികൾക്ക് നേരെ കൊമ്പൻ്റെ പരാക്രമം. കൊടുങ്ങല്ലൂരിലെ ദുബായ് ഡ്യൂട്ടി പെയ്ഡ് ഉടമ ഫിറോസ് ഖാനും കുടുംബവും സഞ്ചരിച്ച കാറുൾപ്പടെയുള്ള വാഹനങ്ങൾക്ക് നേരെയാണ് കൊമ്പൻ പാഞ്ഞടുത്തത്.

മുത്തങ്ങ ചെക്ക് പോസ്റ്റിന് സമീപം നിരയായി വാഹനങ്ങൾ നീങ്ങുന്നതിനിടയിലാണ് ഒരു കൂട്ടം ആനകൾ റോഡ് മുറിച്ചുകടന്നെത്തിയത്. കൂട്ടത്തിലുണ്ടായിരുന്ന കൊമ്പനാന കളിലൊന്ന് വാഹനങ്ങൾക്ക് നേരെ തിരിയുകയായിരുന്നു.
ആന ഓടിയടുക്കുന്നതു കണ്ട് കാറുകൾ പിറകിലേക്കെടുത്ത് ഇവർ രക്ഷപ്പെടുകയായിരുന്നു. വാഹനങ്ങൾ ഒഴിഞ്ഞതോടെ കൊമ്പൻ പിൻ വാങ്ങി. ഇന്ന് രാവിലെയായിരുന്നു സംഭവം.

Leave A Comment