ജില്ലാ വാർത്ത

മി​ന്ന​ൽ പ​രി​ശോ​ധ​ന; ഭ​ക്ഷ്യ​യോ​ഗ്യ​മ​ല്ലാ​ത്ത 25 കി​ലോ മ​ത്സ്യം ന​ശി​പ്പി​ച്ചു

തൃ​ശൂ​ർ: ശ​ക്ത​ൻ മ​ത്സ്യ​മാ​ർ​ക്ക​റ്റി​ൽ പു​ല​ർ​ച്ചെ ഒ​ന്നി​ന് ഭ​ക്ഷ്യ​സു​ര​ക്ഷാ വ​കു​പ്പി​ന്‍റെ മി​ന്ന​ൽ പ​രി​ശോ​ധ​ന. ഭ​ക്ഷ്യ​യോ​ഗ്യ​മ​ല്ലാ​ത്ത പ​ത്തു കി​ലോ​ഗ്രാം ചാ​ള, 15 കി​ലോ​ഗ്രാം ചൂ​ര എ​ന്നി​വ പി​ടി​ച്ചെ​ടു​ത്ത് ന​ശി​പ്പി​ച്ചു. മൊ​ബൈ​ൽ ഫു​ഡ്‌ സേ​ഫ്റ്റി ലാ​ബ് സ​ഹി​ത​മാ​ണ് ഉ​ദ്യോ​ഗ​സ്ഥ​ർ പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്.

ഇ​ത​ര സം​സ്ഥാ​ന​ങ്ങ​ളി​ൽ​നി​ന്ന് എ​ത്തി​യ മ​ത്സ്യ​ങ്ങ​ൾ ഇ​റ​ക്കു​ന്പോ​ൾ​ത​ന്നെ അ​മോ​ണി​യ, ഫോ​ർ​മാ​ലി​ൻ തു​ട​ങ്ങി​യ​വ ചേ​ർ​ത്തി​ട്ടു​ണ്ടോ​യെ​ന്ന​റി​യാ​ൻ സ്ട്രി​പ് ടെ​സ്റ്റ് ന​ട​ത്തി.

ഇ​വ​യു​ടെ സാ​ന്നി​ധ്യം ക​ണ്ടെ​ത്തി​യി​ല്ല. മ​ത്സ്യ​ത്തി​ന്‍റെ ഏ​ഴു സാ​മ്പി​ളു​ക​ൾ ശേ​ഖ​രി​ച്ചു കൂ​ടു​ത​ൽ പ​രി​ശോ​ധ​ന​യ്ക്കാ​യി മൊ​ബൈ​ൽ ഫു​ഡ്‌ സേ​ഫ്റ്റി ലാ​ബി​നു കൈ​മാ​റി. തൃ​ശൂ​ർ സ​ർ​ക്കി​ൾ ഭ​ക്ഷ്യ​സു​ര​ക്ഷാ ഓ​ഫീ​സ​ർ ഡോ. ​രേ​ഖ​മോ​ഹ​ൻ, ഒ​ല്ലൂ​ർ സ​ർ​ക്കി​ൾ ഭ​ക്ഷ്യ​സു​ര​ക്ഷ ഓ​ഫീ​സ​ർ ആ​ർ. രേ​ഷ്മ എ​ന്നി​വ​ർ പ​രി​ശോ​ധ​ന​യ്ക്കു നേ​തൃ​ത്വം ന​ൽ​കി. സി. ​ഉ​ണ്ണി​കൃ​ഷ്ണ​ൻ, മൊ​ബൈ​ൽ ഫു​ഡ്‌​സേ​ഫ്റ്റി ലാ​ബ് ടെ​ക്നി​ക്ക​ൽ അ​സി​സ്റ്റ​ന്‍റ് സു​മേ​ഷ്, നി​സാ​ർ എ​ന്നി​വ​രും പ​ങ്കെ​ടു​ത്തു.

Leave A Comment